Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Truck Collision

Kannur

ലോ​റി​യും ബൈ​ക്കും കൂ​ടി​യി​ടി​ച്ച് ക്ഷേ​ത്ര കീ​ഴ്ശാ​ന്തി മ​രി​ച്ചു

പ​ഴ​യ​ങ്ങാ​ടി: കെ​എ​സ്ടി​പി റോ​ഡി​ൽ ചെ​റു​കു​ന്ന് ക​തി​രു​വെ​ക്കുംത​റ​യ്ക്ക് സ​മീ​പം ലോ​റി​യും ബൈ​ക്കും ത​മ്മി​ൽ കൂ​ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നും ചെ​റു​കു​ന്ന് അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നു​മാ​യ കീ​ഴ്ശാ​ന്തി മ​രി​ച്ചു. കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ് കു​ത്തി​പ്പാ​റ​യി​ലെ പാ​ല​ക്കു​ന്ന​ത്ത് ഇ​ല്ല​ത്ത് പ​ദ്മ​നാ​ഭ​ൻ ന​മ്പൂ​തി​രി (51) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ എ​തി​ർ ദി​ശ​യി​ൽ​നി​ന്ന് ചെ​ങ്ക​ല്ല് ഇ​റ​ക്കിവ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ങ്കോ​ലി​ലെ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി-​സ​ര​സ്വ​തി അ​ന്ത​ർ​ജ​നം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഭാ​ര്യ: ഷ​ജി​ന. മ​ക്ക​ൾ: ശ്രീ​രാ​ഗ്, ശ്രീ​ന​ന്ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ധ​ര​ൻ, പ​ര​മേ​ശ്വ​ര​ൻ, പ​ര​മേ​ശ്വ​രി.

Latest News

Corehub Up